15,16th February 2025 Leadership Study Class and Annual General Body Meeting at VV College Kanjikode

All Kerala 24 Mana Telugu Chetty Sangham President K. Krishnamoorthy, Joint Secretary A. Rajamanickam, Executive Member P.Krishnamani and Executive Member Rugmini K have attended the Leadership Study Camp and General Body Meeting conducted by Most Backward Federation Communities held at V.V. College of Science and Technology, Palakkad on 15.02.2025.Sri V.K.Sreekandan, MP of Palakkad has inaugurated the function

Kochi Unit meeting held on 5 1.2025 Sunday at Ernakulam

ഇന്ന് (5.1.2025) ഞായറാഴ്ച രാവിലെ 11.00 മണിക്ക് കൊച്ചി ശ്രീ മണിയുടെ വസതിയിൽ ചേർന്ന എറണാകുളം കപ്പലണ്ടിമുക്ക് യൂണിറ്റ് യോഗത്തിൽ സ൦സ്ഥാന, ജില്ലാ,യൂണിറ്റ് ഭാരവാഹികൾ പങ്കെടുക്കുകയുണ്ടായി. യൂണിറ്റിൽ സംഘടന
മെമ്പർഷിപ് വിതരണ൦, നിയമാവലി ഭാരവാഹികൾക്ക് നൽകുകയുണ്ടായി.
യോഗത്തിൽ
അംഗങ്ങളുടെ സംശയങ്ങൾക്ക് സ൦സ്ഥാന ഭാരവാഹികൾ മറുപടി പറയുകയുണ്ടായി. ഉച്ചയ്ക്ക് ഭക്ഷണം നൽകുകയുണ്ടായി. യോഗം 4.00 മണിക്ക് അവസാനിച്ചു🌹

All Kerala 24 Mana Telugu Chetty Sangham Pathanamthitta-Kollam District family get together held on 18.08.2024

ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം കൊല്ലം-പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 45-ാമത് കുടുംബ സംഗമം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് K.കൃഷ്ണമൂർത്തി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.
കേരളത്തിൽ നൂറ്റാണ്ടുകളായി ജീവിച്ചു വരുന്ന, 24 മന തെലുങ്ക് ചെട്ടി, തെലുങ്ക് ചെട്ടി, 24 മന ചെട്ടി, സാധു ചെട്ടി എന്നീ വിതൃസ്ഥ പേരുകളിൽ അറിയപ്പെട്ടു വരുന്ന സമുദായമാണ്. സാമൂഹികമായും, വിദ്യാഭ്യാസപരമായു൦, സാമ്പത്തികമായും, രാഷ്ട്രീയമായും, മറ്റു എല്ലാ മേഖലകളിലു൦ വളരെ പിന്നോക്കം നിൽക്കുന്ന ഒരു സമുദായം കൂടിയാണ്. കേരളത്തിൽ ഏകദേശം മൂന്നര ലക്ഷം സമുദായ ജനങ്ങൾ വിവിധ തരം തൊഴിലുകൾ ചെയ്ത് ജീവിച്ചു വരുന്ന, തെലുങ്ക് സംസാരിച്ചു വരുന്ന ഒരു ന്യൂനപക്ഷ സമുദായമാണ്.

ഞങ്ങളുടെ സമുദായത്തെ ഭാഷ ന്യൂനപക്ഷ സമുദായമായി അംഗീകരിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും, സർക്കാർ ഉദ്യോഗങ്ങളിലും ഒരു ശതമാനം സംവരണം ഏർപ്പെടുത്തുക, വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ പ്രാതിനിത്യം നൽകുക, കൂടാതെ സമുദായത്തിന്റെ ശരിയായ പേരിൽ വില്ലേജ് ഓഫീസുകളിൽ നിന്നും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്നും, കേരളത്തിൽ ജാതി സെൻസസ് എടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ജി. വെങ്കിടേഴ്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ: പി. സെന്ത്ൽകുമാർ വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യത്തെക്കുറിച്ച് വിശദീകരിച്ചു. സമുദായ സൗഹൃദ വേദി സംസ്ഥാന പ്രസിഡണ്ട് K ജഗതി രാജൻ പിന്നോക്ക സമുദായങ്ങൾ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ഒരുമിച്ച്മുന്നോട്ട് വരണമെന്നും അഭ്യർത്ഥിക്കുന്നു.
സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ, എസ്എസ്എൽസി /പ്ലസ് ടു വിജയിച്ച കുട്ടികൾക്ക് അവാർഡ് നൽകി അനുമോച്ചു. ശ്രീ.കാമാക്ഷി അമ്മൻ ക്ഷേത്രം പ്രസിഡണ്ട് എസ്. ഹരിദാസ്, രവിചന്ദ്രൻ കുടുംബാംഗങ്ങൾക്ക് ഓണക്കോടികൾ നൽകി. ആശംസ പ്രസംഗത്തിൽ സംസ്ഥാന സമിതി അംഗം രുഗ്മണി മുരുകൻ, രുഗ്മിണി കൃഷ്ണമൂർത്തി, ജില്ലാ സെക്രട്ടറി എം. സ്വയംപ്രകാശ്, ഖജാൻജി വെങ്കടാചലം,എസ്. ശരത്, സെൽവൻ, ഒപ്ടിക്കൽസ് ബാബു, പ്രവീണ ശരവണൻ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് ഓണ സദ്യക്ക് ശേഷം അംഗങ്ങളുടെ വിവിധ ഇനം കലാ പരിപാടികൾ അവതരിപ്പിക്കപ്പെടുകയുണ്ടായി. യോഗത്തിൽ കൺവീനർ എസ് ഷണ്മുഖൻ സ്വാഗതവും, മഞ്ജു കാർത്തിക് നന്ദിയും രേഖപ്പെടുത്തി.

Thrissur District Committee formed on 17.12.2023

17.12.2023 ന് തൃശ്ശൂരിൽ ചേർന്ന ആൾ കേരള 24 മന തെലുങ്കു ചെട്ടി സംഘം യോഗത്തിൽ താഴെപ്പറയുന്നവർ തൃശൂർ ജില്ല ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളായും ഏകകണ്ഠമായി തെരെഞ്ഞെടുത്തു. യോഗത്തിൽ പ്രഥമ പ്രസിഡന്റ് ശ്രീ പി ധർമരാജ് അവർകൾ, ഖജാൻജി ശ്രീ എ.ചന്ദ്രൻ അവർകൾ സന്നിഹിതരായിരുന്നു.
രക്ഷാധികാരികൾ:
ശ്രീ.പി.ധർമ്മരാജ് തൃശൂർ, ശ്രീ.എചന്ദ്രൻ,തൃശൂർ .
ഉപദേഷ്ട്ടാവ്:
ശ്രീ .പി.മോഹൻദാസ്,തൃശൂർ,ശ്രീ.കെ .സജീവൻ,തൃശൂർ .
ശ്രീ.പി.എസ്.രാജുണ്ണി, പാരമേൽപ്പടി -പ്രസിഡന്റ്,
ശ്രീ.സുബ്രമണ്യൻ (വേണു മാസ്റ്റർ),ചേലക്കര -വൈസ് പ്രസിഡന്റ്
ശ്രീ.പി.ജി.ബാലു പാരമേൽപ്പടി – സെക്രട്ടറി,
ശ്രീ.പി.എസ്.ശശി, പാരമേൽപ്പടി – ജോയിന്റ് സെക്രട്ടറി
ശ്രീ.കെ.മനോഹരൻ,ആക്കപ്പറമ്പ് – ഖജാൻജി
എക്സിക്യൂട്ടീവ് അംഗങ്ങൾ:സർവ്വശ്രീ:
പി.കെ .ശിവഷണ്മുഖൻ പാരമേൽപ്പടി,
പി.എ.നടരാജ് പാരമേൽപ്പടി,
എം.പി.കൃഷ്ണമൂർത്തി പാരമേൽപ്പടി
വി.സുന്ദരൻ മായന്നൂർ,
സതീശൻ മായന്നൂർ,
തങ്കരാജ് മായന്നൂർ,
സെൽവൻ ചേലക്കര,
ധർമ്മരാജ് കിളിമംഗലം.

State conference notice distribution st Vaniyamkulam on 17.12.2023

All Kerala 24mana Telungu Chetty Sangam
27ആം സംസ്‌ഥാന സമ്മേളനം
January 21. 2024ൽ
ഷൊർണൂർ മയിൽ വാഹനം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതിന്റെ
നോട്ടീസ് വിതരണം
പല യൂണിറ്റുകളിലും വെച്ച് നടത്തിയപ്പോൾ
എടുത്ത ഫോട്ടോസ്

Petition regarding issuance of Community Certificate in correct name submitted by AK24MTCS, Kollam

Petition regarding issuance of Community Certificate in correct name submitted by AK24MTCS, Kollam

പ്രവർത്തനം തുടരുന്നു……..

ഇന്ന് (04.10.2023) കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റി രക്ഷാധികാരി R. രാധാകൃഷ്ണൻ, പ്രസിഡന്റ് G.വെങ്കിടേഷ്, ട്രഷറർ N.വെങ്കിടാചലം, എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.കാർത്തിക് എന്നിവർ കൊല്ലം ജില്ലാ കളക്ടറെ നേരിൽ കണ്ട് ശരിയായ പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനെ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് സംബന്ധിച്ചുള്ള നിവേദനം സമർപ്പിക്കുകയുണ്ടായി.

ഈ വിഷയം സംബന്ധിച്ച് പിന്നോക്ക വിഭാഗ വികസന വകുപ്പ്, സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ,കിർത്താഡ്‌സ്, മറ്റു 13 ജില്ലാ കളക്ടർമാർക്കും നിവേദനം രജിസ്ട്രേഡ് തപാലിൽ അയച്ചു കൊടുത്തിട്ടുണ്ട്.
എന്ന്, R.രാധാകൃഷ്ണൻ,
അഡ്വൈസർ,
ആൾ കേരള 24 മന തെലുങ്കു ചെട്ടി സംഘം