





23.07.2023 ഞായറാഴ്ച്ച രാവിലെ 10.00 മണിക്ക് കുടുംബ സംഗമവും,പുരസ്കാര വിതരണവും (സൗഹൃദ കൂട്ടായ്മയും) കൊച്ചി കപ്പലണ്ടിമുക്ക് ഹാളിൽ നടന്ന യോഗത്തിൽ ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീമതി രുഗ്മിണി മുരുകൻ,സെക്രട്ടറി ശ്രീ നടരാജൻ, തൃശൂരിൽ നിന്നും ശ്രീ പി കെ ശിവഷണ്മുഖൻ എന്നിവർ പങ്കെടുക്കുകയുണ്ടായി.
1996 മുതൽ ഇതുവരെയുള്ള സംഘടന പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ നേടുവാൻ സാധിച്ച വിവരങ്ങൾ എന്നിവ എല്ലാവരും ഒറ്റ കെട്ടായി ഒരു കുടക്കീഴിൽ അണിനിരന്ന് സമുദായ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാകണമെന്ന് യോഗത്തിൽ .ശിവഷന്മുഖൻ വിശദീകരിച്ച് സംസാരിക്കുകയുണ്ടായി അതുപോലെ നമ്മുടെ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നമ്മൾ ഒന്നിച്ച് നിന്നാൽ സർക്കാർതലത്തിൽ പല ആനുകൂല്യങ്ങളും നേടുവാൻ സാധിക്കും എന്ന് രുഗ്മിണി മുരുകനും വേദിൽ പറയുകയുണ്ടായി.
ഭാരവാഹികളായ ശ്രീ മുരുകേശൻ, ശ്രീ ആനന്ദ് എന്നിവരുടെ ക്ഷണ പ്രകാരമാണ് മേൽ സൂചിപ്പിച്ച നേതാക്കൾ പങ്കെടുത്തത്.🌷