















ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണാഘോഷവും നടന്നു.
ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം കൊല്ലം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17.09.2023-ന് കൊല്ലം കൺട്രോമെന്റ് ലൈൻസ് ക്ലബ് ഹാളിൽ വെച്ച് ജില്ല പ്രസിഡണ്ട് ജി. വെങ്കിടേഷിന്റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടി പത്തനംതിട്ട തഹസിൽദാർ ശ്രീമതി. നസീമ ബീവി ഭദ്രദീപം. കൊളുത്തി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് ഒരുമ കൊണ്ട് നേടാൻ കഴിയുന്ന ശക്തി വലുതാണെന്നും, ഭാവി തലമുറകൾക്ക് വേണ്ടി കുടുംബ സ്നേഹബന്ധം നിലനിർത്തി പോകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും, സർക്കാർ സംവരണ വ്യവസ്ഥിതികളെ കുറിച്ചും, 24 മന തെലുങ്ക് ചെട്ടി സമുദായത്തെ കുറിച്ചും വിശദമായി സംസാരിച്ചു.
സമുദായ ചരിത്രവും, സംഘടനാ പ്രവർത്തനം എന്നിവയെ പറ്റി സംഘടനയുടെ സംസ്ഥാന അഡ്വൈസർ ശ്രീ. ആർ. രാധാകൃഷ്ണൻ സംസാരിച്ചു.
പ്രതിഭകളായ വിദ്യാർത്ഥിനി, വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് മൊമെന്റോക്കൾ നൽകി. 60 വയസ്സു കഴിഞ്ഞ കുടുംബാംഗങ്ങൾക്ക് ഓണക്കോടികൾ നൽകുകയും, അമ്പതാം വിവാഹവാർഷികം ആഘോഷിച്ച ദമ്പതികളെ ആദരിക്കുകയും , കലാപരിപാടിയിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തു.
തിരുവനന്തപുരം ശ്രീ കാമാക്ഷി അമ്മൻ ക്ഷേത്രം പ്രസിഡന്റ് ശ്രീ. ഹരിദാസ്, സെക്രട്ടറി ശ്രീ. അശോക് കുമാർ, അഡ്വൈസർ ശ്രീ. സുരേഷ്, സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം ശ്രീമതി. രുഗ്മിണി മുരുകൻ, എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ .നടരാജൻ, വിശ്വകർമ്മസർവീസ് സൊസൈറ്റി കൊല്ലം സെക്രട്ടറി ശ്രീ .മനോജ്കുമാർ , ശ്രീ .എസ് സുരേഷ് , ശ്രീ .ആർ. രാഹുൽ കൃഷ്ണൻ ,ശ്രീമതി. ശ്രുതി ഷണ്മുഖൻ, ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഖജാൻജി ശ്രീ. വെങ്കിടാചലം, വൈസ് പ്രസിഡന്റ് മാരായ ശ്രീ. ശരവണൻ, ശ്രീമതി മഞ്ജു കാത്തിക്, ശ്രീമതി. രശ്മിത അരുൺ എന്നിവർ ആശംസകൾ രേഖപ്പെടുത്തി. കൺവീനർ ശ്രീ . S.ഷണ്മുഖം യോഗത്തിൽ സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി ശ്രീ. എം. സ്വയം പ്രകാശ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു,