ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം കൊല്ലം-പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 45-ാമത് കുടുംബ സംഗമം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് K.കൃഷ്ണമൂർത്തി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.
കേരളത്തിൽ നൂറ്റാണ്ടുകളായി ജീവിച്ചു വരുന്ന, 24 മന തെലുങ്ക് ചെട്ടി, തെലുങ്ക് ചെട്ടി, 24 മന ചെട്ടി, സാധു ചെട്ടി എന്നീ വിതൃസ്ഥ പേരുകളിൽ അറിയപ്പെട്ടു വരുന്ന സമുദായമാണ്. സാമൂഹികമായും, വിദ്യാഭ്യാസപരമായു൦, സാമ്പത്തികമായും, രാഷ്ട്രീയമായും, മറ്റു എല്ലാ മേഖലകളിലു൦ വളരെ പിന്നോക്കം നിൽക്കുന്ന ഒരു സമുദായം കൂടിയാണ്. കേരളത്തിൽ ഏകദേശം മൂന്നര ലക്ഷം സമുദായ ജനങ്ങൾ വിവിധ തരം തൊഴിലുകൾ ചെയ്ത് ജീവിച്ചു വരുന്ന, തെലുങ്ക് സംസാരിച്ചു വരുന്ന ഒരു ന്യൂനപക്ഷ സമുദായമാണ്.
ഞങ്ങളുടെ സമുദായത്തെ ഭാഷ ന്യൂനപക്ഷ സമുദായമായി അംഗീകരിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും, സർക്കാർ ഉദ്യോഗങ്ങളിലും ഒരു ശതമാനം സംവരണം ഏർപ്പെടുത്തുക, വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ പ്രാതിനിത്യം നൽകുക, കൂടാതെ സമുദായത്തിന്റെ ശരിയായ പേരിൽ വില്ലേജ് ഓഫീസുകളിൽ നിന്നും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്നും, കേരളത്തിൽ ജാതി സെൻസസ് എടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ജി. വെങ്കിടേഴ്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ: പി. സെന്ത്ൽകുമാർ വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യത്തെക്കുറിച്ച് വിശദീകരിച്ചു. സമുദായ സൗഹൃദ വേദി സംസ്ഥാന പ്രസിഡണ്ട് K ജഗതി രാജൻ പിന്നോക്ക സമുദായങ്ങൾ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ഒരുമിച്ച്മുന്നോട്ട് വരണമെന്നും അഭ്യർത്ഥിക്കുന്നു.
സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ, എസ്എസ്എൽസി /പ്ലസ് ടു വിജയിച്ച കുട്ടികൾക്ക് അവാർഡ് നൽകി അനുമോച്ചു. ശ്രീ.കാമാക്ഷി അമ്മൻ ക്ഷേത്രം പ്രസിഡണ്ട് എസ്. ഹരിദാസ്, രവിചന്ദ്രൻ കുടുംബാംഗങ്ങൾക്ക് ഓണക്കോടികൾ നൽകി. ആശംസ പ്രസംഗത്തിൽ സംസ്ഥാന സമിതി അംഗം രുഗ്മണി മുരുകൻ, രുഗ്മിണി കൃഷ്ണമൂർത്തി, ജില്ലാ സെക്രട്ടറി എം. സ്വയംപ്രകാശ്, ഖജാൻജി വെങ്കടാചലം,എസ്. ശരത്, സെൽവൻ, ഒപ്ടിക്കൽസ് ബാബു, പ്രവീണ ശരവണൻ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് ഓണ സദ്യക്ക് ശേഷം അംഗങ്ങളുടെ വിവിധ ഇനം കലാ പരിപാടികൾ അവതരിപ്പിക്കപ്പെടുകയുണ്ടായി. യോഗത്തിൽ കൺവീനർ എസ് ഷണ്മുഖൻ സ്വാഗതവും, മഞ്ജു കാർത്തിക് നന്ദിയും രേഖപ്പെടുത്തി.