ഇന്ന് (5.1.2025) ഞായറാഴ്ച രാവിലെ 11.00 മണിക്ക് കൊച്ചി ശ്രീ മണിയുടെ വസതിയിൽ ചേർന്ന എറണാകുളം കപ്പലണ്ടിമുക്ക് യൂണിറ്റ് യോഗത്തിൽ സ൦സ്ഥാന, ജില്ലാ,യൂണിറ്റ് ഭാരവാഹികൾ പങ്കെടുക്കുകയുണ്ടായി. യൂണിറ്റിൽ സംഘടന
മെമ്പർഷിപ് വിതരണ൦, നിയമാവലി ഭാരവാഹികൾക്ക് നൽകുകയുണ്ടായി.
യോഗത്തിൽ
അംഗങ്ങളുടെ സംശയങ്ങൾക്ക് സ൦സ്ഥാന ഭാരവാഹികൾ മറുപടി പറയുകയുണ്ടായി. ഉച്ചയ്ക്ക് ഭക്ഷണം നൽകുകയുണ്ടായി. യോഗം 4.00 മണിക്ക് അവസാനിച്ചു🌹
All Kerala 24 Mana Telugu Chetty Sangham Thathamangalam Unit Annual General Body Meeting held on 10.11.2024
Article covered by Malayalam Newspapers about the event
Malayala Manorama Daily DT 12.11.2024
Mathrubhumi Daily dt 13.11.2024
செய்திக்குறிப்பு
10.11.2024 ஞாயிற்றுக்கிழமை மாலை 4.00 மணியளவில் தத்தமங்கலம் சுந்தரம் மடத்தில் வைத்து குடும்ப சங்கமம் விழா, சங்கம் ஆண்டு பொதுக்கூட்டம், கல்வி பரிசளிப்பு விழா, முதியோர்களை பொன்னாடை அணிவித்து கௌரவித்தல் போன்ற நிகழ்வுகள் இனிதே நடைபெற்றது.
திருமதி ருக்மிணி கிருஷ்ணமூர்த்தியின் கடவுள் வாழ்த்துடன் நிகழ்ச்சிகள் ஆரம்பிக்கப்பட்டது. முன்னோர்களின் மறைவுக்கு இரங்கல் தெரிவிக்கப்பட்டது. தலைமை சங்கம் இணை செயலாளர் மற்றும் கிளை சங்கம் செயலாளர் திரு எ.ராஜமாணிக்கம் அனைவரையும் வரவேற்றார். தத்தமங்கலம் கிளை சங்கம் தலைவர் திரு பி.பாபு தலைமை தாங்கினார். ஆல் கேரளா 24 மனை தெலுங்கு செட்டி சங்கம் மாநில தலைவர் திரு கி.கிருஷ்ணமூர்த்தி விழாவினை துவக்கி வைத்து பேசினார்.
செயலாளர் திரு ராஜமாணிக்கம் சங்கம் செயல்ப்பாடு அறிக்கை வாசிக்கப்பட்டு, வருமானம் மற்றும் செலவு விவரங்கள் சமர்ப்பிக்கப்பட்டன. பிறகு கூட்டத்தில் நிறைவேற்றப்பட்டது.
கூட்டத்தில் திருவாளர்கள் எஸ்.தினேஷ், கி.சபரிகிரீசன், பி.ராஜசேகரன், வி.ராஜேந்திரன், எஸ்.சுப்பிரமணியன் செட்டியார், மற்றும் திருமதி கி.சிவகாமி முதலியோர்கள் பேசினார்கள்.
செயற்குழு உறுப்பினர் திரு ஆர். சிவானந்த் விழாவில் கலந்து கொண்டவர்களுக்கு நன்றிய தெரிவித்ததுடன் விழா இனிதே நிறைவுற்றது.
செய்தித் தொகுப்பு : திரு.எ.ராஜமாணிக்கம்,செயலாளர்,தத்தமங்கலம்
All Kerala 24 Mana Telugu Chetty Sangham Pathanamthitta-Kollam District family get together held on 18.08.2024
ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം കൊല്ലം-പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 45-ാമത് കുടുംബ സംഗമം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് K.കൃഷ്ണമൂർത്തി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.
കേരളത്തിൽ നൂറ്റാണ്ടുകളായി ജീവിച്ചു വരുന്ന, 24 മന തെലുങ്ക് ചെട്ടി, തെലുങ്ക് ചെട്ടി, 24 മന ചെട്ടി, സാധു ചെട്ടി എന്നീ വിതൃസ്ഥ പേരുകളിൽ അറിയപ്പെട്ടു വരുന്ന സമുദായമാണ്. സാമൂഹികമായും, വിദ്യാഭ്യാസപരമായു൦, സാമ്പത്തികമായും, രാഷ്ട്രീയമായും, മറ്റു എല്ലാ മേഖലകളിലു൦ വളരെ പിന്നോക്കം നിൽക്കുന്ന ഒരു സമുദായം കൂടിയാണ്. കേരളത്തിൽ ഏകദേശം മൂന്നര ലക്ഷം സമുദായ ജനങ്ങൾ വിവിധ തരം തൊഴിലുകൾ ചെയ്ത് ജീവിച്ചു വരുന്ന, തെലുങ്ക് സംസാരിച്ചു വരുന്ന ഒരു ന്യൂനപക്ഷ സമുദായമാണ്.
ഞങ്ങളുടെ സമുദായത്തെ ഭാഷ ന്യൂനപക്ഷ സമുദായമായി അംഗീകരിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും, സർക്കാർ ഉദ്യോഗങ്ങളിലും ഒരു ശതമാനം സംവരണം ഏർപ്പെടുത്തുക, വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ പ്രാതിനിത്യം നൽകുക, കൂടാതെ സമുദായത്തിന്റെ ശരിയായ പേരിൽ വില്ലേജ് ഓഫീസുകളിൽ നിന്നും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്നും, കേരളത്തിൽ ജാതി സെൻസസ് എടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ജി. വെങ്കിടേഴ്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ: പി. സെന്ത്ൽകുമാർ വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യത്തെക്കുറിച്ച് വിശദീകരിച്ചു. സമുദായ സൗഹൃദ വേദി സംസ്ഥാന പ്രസിഡണ്ട് K ജഗതി രാജൻ പിന്നോക്ക സമുദായങ്ങൾ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ഒരുമിച്ച്മുന്നോട്ട് വരണമെന്നും അഭ്യർത്ഥിക്കുന്നു.
സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ, എസ്എസ്എൽസി /പ്ലസ് ടു വിജയിച്ച കുട്ടികൾക്ക് അവാർഡ് നൽകി അനുമോച്ചു. ശ്രീ.കാമാക്ഷി അമ്മൻ ക്ഷേത്രം പ്രസിഡണ്ട് എസ്. ഹരിദാസ്, രവിചന്ദ്രൻ കുടുംബാംഗങ്ങൾക്ക് ഓണക്കോടികൾ നൽകി. ആശംസ പ്രസംഗത്തിൽ സംസ്ഥാന സമിതി അംഗം രുഗ്മണി മുരുകൻ, രുഗ്മിണി കൃഷ്ണമൂർത്തി, ജില്ലാ സെക്രട്ടറി എം. സ്വയംപ്രകാശ്, ഖജാൻജി വെങ്കടാചലം,എസ്. ശരത്, സെൽവൻ, ഒപ്ടിക്കൽസ് ബാബു, പ്രവീണ ശരവണൻ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് ഓണ സദ്യക്ക് ശേഷം അംഗങ്ങളുടെ വിവിധ ഇനം കലാ പരിപാടികൾ അവതരിപ്പിക്കപ്പെടുകയുണ്ടായി. യോഗത്തിൽ കൺവീനർ എസ് ഷണ്മുഖൻ സ്വാഗതവും, മഞ്ജു കാർത്തിക് നന്ദിയും രേഖപ്പെടുത്തി.
Ramayanam Quiz 2024 held on 11.08.2024
Ramayanam Quiz 2024 held on 11.8.2024 by online.
Sangeetha Shibu, Ernakulam (first winner) and Sadra Shibu, Ernakulam (second winner) momentos on behalf of them received by their grandfather Sri Murugan and grandmother Smt Rugmini M at Kollam Pathamthitta district family get together held on 18.8.2024 at Lions Club Hall, Kollam. Vishnu Priya, Thathamangalam, Palakkad (third winner) delivered momento to her on 6.10.2024 at Executive Committee Meeting, Sri Vettaikaruppaswamy Temple, Thathamangalam.
27th State Conference held on 21.01.2024
All Kerala 24 Mana Telugu Chetty Sangham (R) 27th State Conference held on 21.01.2024 at Shornur, Palakkad
Related news item carried in our 24 Manai KulaMurasu Monthly issue of Feb 2024
State conference notice distribution st Vaniyamkulam on 17.12.2023
All Kerala 24mana Telungu Chetty Sangam
27ആം സംസ്‌ഥാന സമ്മേളനം
January 21. 2024ൽ
ഷൊർണൂർ മയിൽ വാഹനം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതിന്റെ
നോട്ടീസ് വിതരണം
പല യൂണിറ്റുകളിലും വെച്ച് നടത്തിയപ്പോൾ
എടുത്ത ഫോട്ടോസ്
Petition regarding issuance of Community Certificate in correct name submitted by AK24MTCS, Kollam
Petition regarding issuance of Community Certificate in correct name submitted by AK24MTCS, Kollam
പ്രവർത്തനം തുടരുന്നു……..
ഇന്ന് (04.10.2023) കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റി രക്ഷാധികാരി R. രാധാകൃഷ്ണൻ, പ്രസിഡന്റ് G.വെങ്കിടേഷ്, ട്രഷറർ N.വെങ്കിടാചലം, എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.കാർത്തിക് എന്നിവർ കൊല്ലം ജില്ലാ കളക്ടറെ നേരിൽ കണ്ട് ശരിയായ പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനെ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് സംബന്ധിച്ചുള്ള നിവേദനം സമർപ്പിക്കുകയുണ്ടായി.
ഈ വിഷയം സംബന്ധിച്ച് പിന്നോക്ക വിഭാഗ വികസന വകുപ്പ്, സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ,കിർത്താഡ്‌സ്, മറ്റു 13 ജില്ലാ കളക്ടർമാർക്കും നിവേദനം രജിസ്ട്രേഡ് തപാലിൽ അയച്ചു കൊടുത്തിട്ടുണ്ട്.
എന്ന്, R.രാധാകൃഷ്ണൻ,
അഡ്വൈസർ,
ആൾ കേരള 24 മന തെലുങ്കു ചെട്ടി സംഘം
AK24MTCS Kollam-Pathanamthitta Dt Committee Onam Celebration, family get together was held on 17.09.2023
ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണാഘോഷവും നടന്നു.
ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം കൊല്ലം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17.09.2023-ന് കൊല്ലം കൺട്രോമെന്റ് ലൈൻസ് ക്ലബ് ഹാളിൽ വെച്ച് ജില്ല പ്രസിഡണ്ട് ജി. വെങ്കിടേഷിന്റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടി പത്തനംതിട്ട തഹസിൽദാർ ശ്രീമതി. നസീമ ബീവി ഭദ്രദീപം. കൊളുത്തി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് ഒരുമ കൊണ്ട് നേടാൻ കഴിയുന്ന ശക്തി വലുതാണെന്നും, ഭാവി തലമുറകൾക്ക് വേണ്ടി കുടുംബ സ്നേഹബന്ധം നിലനിർത്തി പോകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും, സർക്കാർ സംവരണ വ്യവസ്ഥിതികളെ കുറിച്ചും, 24 മന തെലുങ്ക് ചെട്ടി സമുദായത്തെ കുറിച്ചും വിശദമായി സംസാരിച്ചു.
സമുദായ ചരിത്രവും, സംഘടനാ പ്രവർത്തനം എന്നിവയെ പറ്റി സംഘടനയുടെ സംസ്ഥാന അഡ്വൈസർ ശ്രീ. ആർ. രാധാകൃഷ്ണൻ സംസാരിച്ചു.
പ്രതിഭകളായ വിദ്യാർത്ഥിനി, വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് മൊമെന്റോക്കൾ നൽകി. 60 വയസ്സു കഴിഞ്ഞ കുടുംബാംഗങ്ങൾക്ക് ഓണക്കോടികൾ നൽകുകയും, അമ്പതാം വിവാഹവാർഷികം ആഘോഷിച്ച ദമ്പതികളെ ആദരിക്കുകയും , കലാപരിപാടിയിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തു.
തിരുവനന്തപുരം ശ്രീ കാമാക്ഷി അമ്മൻ ക്ഷേത്രം പ്രസിഡന്റ് ശ്രീ. ഹരിദാസ്, സെക്രട്ടറി ശ്രീ. അശോക് കുമാർ, അഡ്വൈസർ ശ്രീ. സുരേഷ്, സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം ശ്രീമതി. രുഗ്മിണി മുരുകൻ, എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ .നടരാജൻ, വിശ്വകർമ്മസർവീസ് സൊസൈറ്റി കൊല്ലം സെക്രട്ടറി ശ്രീ .മനോജ്കുമാർ , ശ്രീ .എസ് സുരേഷ് , ശ്രീ .ആർ. രാഹുൽ കൃഷ്ണൻ ,ശ്രീമതി. ശ്രുതി ഷണ്മുഖൻ, ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഖജാൻജി ശ്രീ. വെങ്കിടാചലം, വൈസ് പ്രസിഡന്റ് മാരായ ശ്രീ. ശരവണൻ, ശ്രീമതി മഞ്ജു കാത്തിക്, ശ്രീമതി. രശ്മിത അരുൺ എന്നിവർ ആശംസകൾ രേഖപ്പെടുത്തി. കൺവീനർ ശ്രീ . S.ഷണ്മുഖം യോഗത്തിൽ സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി ശ്രീ. എം. സ്വയം പ്രകാശ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു,
Our leaders participated Thiruvananthapuram Cliff House March on 12.09.2023
Our leaders participated Thiruvananthapuram Cliff House March on 12.09.2023
12.09.2023 ചൊവ്വാഴ്ച്ച എം.ബി.സി.എഫ്.സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ഒ.ബി.എച്ച്. ലിസ്റ്റിൽപ്പെട്ട സമുദായങ്ങളുടെ 34 വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് തിരുവനന്തപുരം ക്ലിഫ് ഹൌസ് മാർച്ചിൽ മറ്റു സമുദായ സംഘടനകൾക്കൊപ്പം ആൾ കേരള 24 മന തെലുങ്കു ചെട്ടി സംഘം സംസ്ഥാന സമിതിയെ പ്രതിനിധികരിച്ച് പ്രസിഡന്റ് ശിവരാജ് കാജിൽ (മണ്ണാർക്കാട്), ജനറൽ സെക്രട്ടറി കൃഷ്ണമണി (ഒലവക്കോട്), ഉപദേഷ്ട്ടാവ് രാധാകൃഷ്ണൻ (കൊല്ലം), സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ സ്വയം പ്രകാശ് (കൊല്ലം),എസ്സ്.ഷൺമുഖൻ (കൊല്ലം),കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം കാർത്തികയേൻ,തിരുവനന്തപുരത്തിൽ നിന്ന് അശോകൻ, ബാബു എന്നിവർ പങ്കെടുക്കുകയുണ്ടായി.
നമ്മുടെ സമുദായ ജനങ്ങളുടെ ഉന്നമനത്തിനും വിവിധ ന്യയമായ ആവശ്യങ്ങൾക്ക് വേണ്ടി തലസ്ഥാനത്തിൽ നടന്ന മാർച്ചിൽ നമ്മുടെ സമുദായ ചരിത്രത്തിൽ രണ്ടാം പ്രാവശ്യമാണ് നമ്മുടെ സമുദായ നേതാക്കൾ പങ്കെടുക്കുന്നത്.
എന്ന് കെ കൃഷ്ണമൂർത്തി രക്ഷാധികാരി News article published in Malayala Manorama daily dt. 13.09.2023