















എല്ലാവർക്കും നമസ്കാരം. ഇന്നലെ 23/7/23 ന് വയനാട് ജില്ലാ തല യോഗം കുടുംബ സംഗമവും നടന്നു. 10.30 തുടങ്ങാൻ നിച്ചയിച്ച യോഗം കാലാവസ്ഥ മൂലം 1.15 മണിക്കൂർ വൈകിയാണ് തുടങ്ങിയത്.യോഗത്തിൽ 20 കുടുംബത്തിൽ നിന്നായി 50 പേര് പങ്കെടുത്തു. പ്രതികൂല കാലാവസ്ഥ, അസുഖം, മൂലം വരാമെന്നു ഏറ്റ നിരവധി പേര് പങ്കെടുത്തില്ല. എന്നാലും യോഗം വിചാരിച്ചതിലും ഗംഭീരമായി നടന്നു. യോഗത്തിൽ വിരമിച്ച ഡെപ്യൂട്ടി കളക്ടർ കതിർ വടിവേലു അദ്യക്ഷനായി. യോഗം സംസ്ഥാന പ്രസിഡന്റ് ശ്രീ ശിവരാജ് ഉൽഘാടനം നിർവഹിച്ചു. സെക്രട്ടറി ശ്രീ. കൃഷ്ണമണി മുഖ്യ പ്രഭാഷണം നടത്തി. ആയതിൽ സമുദായ സംഘടനയുടെ ആവശ്യകത, ഇതുവരെയുള്ള പ്രവർത്തനങ്ങൾ, നേട്ടങ്ങൾ സംബന്ധിച്ചു വിശദമായി സംസാരിച്ചു. 30 ഓളം പേര് ഇന്നലെ മെമ്പർഷിപ് എടുത്തായി അറിഞ്ഞു. യോഗത്തിന് ആറുമുഖൻ നന്ദി പറഞ്ഞു.