










ആൾ കേരള 24 മനൈ തെലുങ്ക് ചെട്ടി സംഘം കൊച്ചി കപ്പലണ്ടിമുക്ക് യൂണിറ്റിന്റെ അഞ്ചാമത് വാർഷികാഘോഷവും, കുടുംബസംഗമവും, വിദ്യാഭ്യാസ പുരസ്കാര വിതരണവും, പൊതു യോഗം എന്നിവ 20.07.2025 ഞായറാഴ്ച രാവിലെ 10.00 മണിക്ക് പാലസ് റോഡ് N.S.S. കരയോഗം ഹാളിൽ വെച്ച് നടത്തപ്പെട്ടു. ബഹുമാന്യനായ കൊച്ചി എംഎൽഎ ശ്രീ കെ.ജെ. മാക്സി അവർകൾ യോഗം ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. യുണിറ്റ് പ്രസിഡന്റ് ശ്രീ. എസ്.കുമാർ അവർകൾ യോഗ അധ്യക്ഷനായിരുന്നു. എക്സിക്യൂട്ടീവ് അംഗം ശ്രീ.P.ആനന്ദ് എല്ലാവരെയും സ്വാഗതം ചെയ്തു. വിശിഷ്ടാതിഥികൾ: കൊച്ചി വാർഡ് കൗൺസിലർമാരായ ശ്രീ.M,ഹബീബുള്ള, ശ്രീ.J.സനിൽമോൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.കൃഷ്ണമൂർത്തി, ജനറൽ സെക്രട്ടറി ശ്രീ ആർ.രാധാകൃഷ്ണൻ, സംസ്ഥാന ഖജാൻജി ശ്രീ.N.മണികണ്ഠ പ്രകാശ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. രാജമാണിക്യം, എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീമതി രുഗ്മിണി മുരുകൻ, ജില്ലാ സെക്രട്ടറി ശ്രീ.C.G.നടരാജൻ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീ.S.ശ്രീനിവാസൻ, ശ്രീമതി രുഗ്മിണി കൃഷ്ണമൂർത്തി, ശ്രീ.M.സ്വയം പ്രകാശ്, ശ്രീ വെങ്കിടാചലം, ശ്രീ.R.മുരുകേശൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
യൂണിറ്റ് രക്ഷാധികാരികൾ ശ്രീ.വെങ്കിടാചലം, ശ്രീ.R.മുരുകേശൻ, വൈസ് പ്രസിഡന്റ് ശ്രീ ആർ.കണ്ണൻ,സെക്രട്ടറി ശ്രീ.G.വെങ്കിടേഷ്‌കുമാർ, യൂണിറ്റ് ട്രഷറർ ശ്രീമതി അശ്വതി രാജേഷ്, ശ്രീ.വി.സെന്തിൽ എന്നിവരും, യൂണിറ്റ് അംഗങ്ങളും കുടുംബ സമേതം പ്രസ്തുത യോഗത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു. കുട്ടികളുടെയും, വലിയവരുടെയും കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.
പൊതുയോഗത്തിൽ 15 എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അതിൽ നിന്ന് 07 ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
(1) നമ്മുടെ സമുദായത്തെ ഭാഷ ന്യൂനപക്ഷ സമുദായമായി അംഗീകരിക്കുക, (2) സ്കൂൾ സർട്ടിഫിക്കറ്റുകളിൾ തെറ്റായി രേഖപ്പെടുത്തിയ നമ്മുടെ ജാതി പേര് തിരുത്തി ശരിയായ പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുക, (3) വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും, (4) സർക്കാർ ഉദ്യോഗങ്ങളിലും, നമ്മുടെ സമുദായത്തിന് മാത്രം ഒരു ശതമാനം സംവരണം അനുവദിക്കുക എന്നീ ആവശ്യങ്ങൾ സർക്കാരിൽ നിന്നും അനുവദിച്ചു കൂട്ടുന്നതിന് വേണ്ടി നാം ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് യോഗത്തിൽ ഉന്നയിക്കുകയുണ്ടായി.
സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീ.ആർ.മുരുകേശൻ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. വൈകുന്നേരം 5.00 മണിക്ക് യോഗം അവസാനിച്ചു.

